മുൻ എഡിഎം നവീൻ ബാബു മരണം: തുടരന്വേഷണം വേണമെന്ന കുടുംബ ഹർജി സെഷൻസ് കോടതിയിലേക്ക്

മുൻ എഡിഎം നവീൻ ബാബു മരണം: തുടരന്വേഷണം വേണമെന്ന കുടുംബ ഹർജി സെഷൻസ് കോടതിയിലേക്ക്
Aug 29, 2025 03:06 PM | By Sufaija PP

കണ്ണൂർ: മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം വേണമെന്ന കുടുംബത്തിൻ്റെ ഹർജി സെഷൻസ് കോടതിയിലേക്ക് മാറ്റി. ഭാര്യ മഞ്ജുവാണ് കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്.

കേസിന്റെ തുടർ നടപടികൾ ജില്ലാ സെഷൻസ് കോടതിയിലേക്കാണ് മാറ്റിയത്. കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റണമെന്ന ദിവ്യയുടെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുഹമ്മദലി ഷഹഷാദ് ആണ് ഇന്ന് വിധി പറഞ്ഞത്.

നവീൻ ബാബുവിൻ്റെ മരണത്തിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും പ്രതിക്ക് രക്ഷപ്പെടാൻ കഴിയുന്ന തരത്തിലുള്ള കുറ്റപത്രമാണെന്നും കുടുംബം ആരോപിച്ചിരുന്നു. അന്വേഷണത്തിൽ പതിമൂന്ന് പ്രധാന പിഴവുകളുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തുവെന്നാരോപണം ഉൾപ്പെടെ നിരവധി കാര്യങ്ങൾ എസ്ഐടി അവഗണിച്ചുവെന്നും കുടുംബം വ്യക്തമാക്കി.

ഒക്ടോബർ 15 നാണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ പി പി ദിവ്യയാണ് പ്രതി. 166 ദിവസത്തിന് ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. 82 പേരുടെ മൊഴികളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

തുടരന്വേഷണം വേണമോയെന്ന് മേൽ കോടതി തീരുമാനിക്കും.

Former ADM Naveen Babu's death: Family petitions Sessions Court for further investigation

Next TV

Related Stories
ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം; അന്വേഷണം ക്രൈംബ്രാഞ്ചിന്

Sep 1, 2025 10:34 PM

ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം; അന്വേഷണം ക്രൈംബ്രാഞ്ചിന്

ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം; അന്വേഷണം...

Read More >>
രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

Sep 1, 2025 10:24 PM

രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച്...

Read More >>
യുവതിയുടെ മാല മോഷ്ടിച്ച സംഭവത്തിൽ സഹോദരനും സുഹൃത്തും പിടിയിൽ

Sep 1, 2025 08:39 PM

യുവതിയുടെ മാല മോഷ്ടിച്ച സംഭവത്തിൽ സഹോദരനും സുഹൃത്തും പിടിയിൽ

യുവതിയുടെ മാല മോഷ്ടിച്ച സംഭവത്തിൽ സഹോദരനും സുഹൃത്തും പിടിയിൽ...

Read More >>
പരിയാരം മെഡിക്കൽ കോളേജ് പരിസരത്ത് ലഹരി വില്പന: രാസ ലഹരിയുമായി യുവാവ് പിടിയിൽ

Sep 1, 2025 08:22 PM

പരിയാരം മെഡിക്കൽ കോളേജ് പരിസരത്ത് ലഹരി വില്പന: രാസ ലഹരിയുമായി യുവാവ് പിടിയിൽ

പരിയാരം മെഡിക്കൽ കോളേജ് പരിസരത്ത് ലഹരി വില്പന: രാസ ലഹരിയുമായി യുവാവ്...

Read More >>
കുറ്റിക്കോലിൽ വാഹനത്തിൽ നിന്ന് ഓക്സിജൻ ചോർച്ച: പരിഹരിച്ച് തളിപ്പറമ്പ് അഗ്നിശമനസേന

Sep 1, 2025 08:03 PM

കുറ്റിക്കോലിൽ വാഹനത്തിൽ നിന്ന് ഓക്സിജൻ ചോർച്ച: പരിഹരിച്ച് തളിപ്പറമ്പ് അഗ്നിശമനസേന

കുറ്റിക്കോലിൽ വാഹനത്തിൽ നിന്ന് ഓക്സിജൻ ചോർച്ച: പരിഹരിച്ച് തളിപ്പറമ്പ്...

Read More >>
കണ്ണൂരിൽ കോളേജ് വിദ്യാർത്ഥികളുടെ ഓണാഘോഷത്തിനിടയിൽ കൂട്ടത്തല്ല്

Sep 1, 2025 07:25 PM

കണ്ണൂരിൽ കോളേജ് വിദ്യാർത്ഥികളുടെ ഓണാഘോഷത്തിനിടയിൽ കൂട്ടത്തല്ല്

കണ്ണൂരിൽ കോളേജ് വിദ്യാർത്ഥികളുടെ ഓണാഘോഷത്തിനിടയിൽ കൂട്ടത്തല്ല്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall